Skip to content

കോഴിക്കോട് കനത്ത മഴ ; നിറഞ്ഞൊഴുകി റോഡുകൾ

കോഴിക്കോട് : രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ മുങ്ങി നഗരം. വെള്ളി അർധരാത്രിയോടെ തുടങ്ങിയ മഴക്ക് ശനി പകൽ കുറച്ച് ശമനമുണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും കനത്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും കാൽനട യാത്രയും തടസ്സപ്പെട്ടു. സ്റ്റേഡിയം, പുതിയ സ്റ്റാൻഡ്‌, കെഎസ്ആർടിസി, പാളയം തുടങ്ങി സ്ഥിരം വെള്ളമുയരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം കാൽനട യാത്രപോലും പ്രയാസമായി. ഇരുചക്രവാഹനങ്ങളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ നിശ്ചലമായി. ബീച്ചിലെത്തിയവർ മടങ്ങിപ്പോകാൻ വാഹനം കിട്ടാതെ കുഴങ്ങി. വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം നേരിട്ടതാണ് പലസ്ഥലത്തും വെള്ളക്കെട്ടിന് കാരണമായത്‌.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

കോഴിക്കോട് കനത്ത മഴ ; നിറഞ്ഞൊഴുകി റോഡുകൾ pathanamthittamedia.com