കനത്ത മഴ ; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടാവില്ലെന്നാണ് അറിയിപ്പ്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽകൂടിയാണ് അടച്ചത്. കല്ലാർ-പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ പാലക്കാട് ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ





