Skip to content

ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

ശബരിമല : ശബരിമലയിലെ ഭക്ഷണ ശാലകളില്‍ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ വ്യാപകമാകുന്നു. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലും കാനനപാതകളിലും ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നവരാണ് വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ജില്ലയിലെ ചില സ്വകാര്യ ലാബുകളാണ് ഇത്തരത്തില്‍ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതെന്നും അധികൃതര്‍ കണ്ടെത്തി.  കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ്  ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിച്ചുനല്‍കുന്ന സ്വകാര്യ ലാബുകളുടെ നേതൃത്വത്തിലുള്ള  സംഘത്തെ പിടികൂടിയിരുന്നു. ക്ലിനിക്  ജീവനക്കാരിക്ക് നിലയ്ക്കലിലെ ഹോട്ടലിലേത് എന്നപേരില്‍ ലഭിച്ച ഫോണ്‍ നമ്പരില്‍ ഇവര്‍ ബന്ധപ്പെടുകയും പണം നല്‍കിയാല്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ സന്നിധാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്‌ ബി.പിള്ളയുടെ ഫോണ്‍  നമ്പരിലേക്കാണ് ഇവര്‍ വിളിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തന്ത്രപരമായി സംഘത്തെ പിടികൂടുകയായിരുന്നു.

ചിറ്റാര്‍  സ്വദേശിനിയുടെ ഉടമസ്ഥതയിൽ സീതത്തോട്‌ അമ്മ ക്ലിനിക്കിൽ പ്രവർത്തിക്കുന്ന തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ എന്ന സ്ഥാപനമാണ്‌ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കിയതെന്നും കണ്ടെത്തി.  സംഭവവുമായി ബന്ധപെട്ട് 17 വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ പിടിച്ചെടുത്തു. 2024 ലെ മണ്ഡല കാലത്ത് പമ്പയിൽ നിന്നും ഈ തട്ടിപ്പ് സംഘത്ത് ആരോഗ്യവകുപ്പ് പിടികൂടിയിരുന്നുവെങ്കിലും നടപടികൾ കൈകൊണ്ടിരുന്നില്ല. ഇത്തവണ ഇവരെ പിടികൂടിയിട്ടും നിയമ നടപടികള്‍ മുന്നോട്ടുനീങ്ങുവാന്‍ കാലതാമസം നേരിടുകയാണ്. സര്‍ക്കാര്‍ കൃത്യമായ ഇടപടലുകള്‍ നടത്താത്തതും രാഷ്ട്രീയ ഇടപെടലുകളുമാണ് ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതെന്നാണ് ആക്ഷേപം. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

മുന്‍ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ ശബരിമലയിലെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും  വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ഒത്തുതീര്‍പ്പുകള്‍ വഴി കേസുകള്‍ ഇല്ലാതാക്കിയിരുന്നതായാണ് ആക്ഷേപം. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട്  ഭക്ഷണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം ടൈഫോയ്ഡ്‌ വാക്സിന്‍ എടുത്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ ഹെല്‍ത്ത് കാര്‍ഡ് നല്കാവു എന്നാണ് നിയമം. എന്നാല്‍ പരിശോധനകള്‍ ഒന്നും കൂടാതെയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലുമുള്‍പ്പെടെ ഭക്ഷണ ശാലകളില്‍ വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉപയോഗിച്ച്  ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

കാഴ്ച, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ പ്രധാനമാണ്. ഇതൊന്നുമില്ലാതെ സീതത്തോട്‌, ചിറ്റാര്‍ ഭാഗങ്ങളില്‍ നിന്നുള്ള സ്വകാര്യ ലാബ് ജീവനക്കാര്‍ കാറിലെത്തി രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും ഭക്ഷണ ശാലകളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അപേക്ഷകരില്‍ നിന്നും ഇത്തരം ലാബുകാര്‍ 1100 രൂപയും ഈടാക്കുന്നതായാണ് വിവരം. ഇവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.  ഹെല്‍ത്ത് കാര്‍ഡ് വിതരണം സംബന്ധിച്ച് മുന്‍പും പരാതി ഉയര്‍ന്നിരുന്നു.  എന്നിട്ടും ശബരിമലയില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ; മൊഴി നൽകാൻ തയ്യാറെന്ന് ലീയുടെ സുഹൃത്ത്

  3. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  4. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  5. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

Share on WhatsApp

Share this story

ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ pathanamthittamedia.com