ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് 30 കിലോയിലേറെ കഞ്ചാവ് കണ്ടെത്തി ; നാലുപേർ പിടിയിൽ
കോട്ടയം : പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെ പൊൻകുന്നം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ എരുമേലി സ്വദേശികളായ നാലുപേർ പിടിയിലായി. യാത്ര എന്ന അന്തഃസ്സംസ്ഥാന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസ് ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പൊൻകുന്നം പോലീസും ഡാൻസാഫ് ടീമും ബസ് തടഞ്ഞ് പരിശോധന നടത്തിയത്. പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുൻപിൽ തടഞ്ഞിട്ട ബസിൽ പരിശോധന നടത്തിയപ്പോൾ നാല് പെട്ടികളിലായി കഞ്ചാവ് പായ്ക്കറ്റുകൾ അടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടക്കുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Crime
More More from Crime newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്റര്‍ ഉടമ





