കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. 11 മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടുന്നത്. കന്യാകുമാരി സ്വദേശിയായ മഷുക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന ബസ്സിൽ പേയാടിനടുത്ത് വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. യുവതിയുടെ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പോലീസ് കേസെടുത്തു.
എന്നാൽ യുവതി പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതോടെ പോലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതി കന്യാകുമാരി സ്വദേശി മഷുക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും മാസങ്ങളോളം കണ്ടെത്താൻ കഴിഞ്ഞില്ല. 11 മാസങ്ങൾക്ക് ശേഷമാണ് പ്രതി ചെന്നൈയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചെന്നൈയിലെത്തി മഷൂക്കിനെ കസ്റ്റഡിയിലെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ





