Skip to content

പുന്നപ്രയിൽ ഇരുട്ടിന്‍റെ മറവിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

അമ്പലപ്പുഴ : പുന്നപ്രയിൽ ഇരുട്ടിന്‍റെ മറവിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വിധവയായ വീട്ടമ്മയുടെ ഓട്ടോറിക്ഷ അടിച്ചുതകർത്ത അക്രമികൾ സമീപത്തെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കക്ക കൂനാഞ്ഞലിക്കൽ ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തകർത്തത്. രണ്ട് പെൺമക്കളുടെ അമ്മയായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. ഇവരുടെ ഏക ഉപജീവനമാർഗമാണ് അക്രമികൾ നശിപ്പിച്ചത്. ഇവരുടെ സമീപവാസിയായ കാക്കരിയിൽ ജോൺ കുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉൾപ്പെടെയുള്ള കൃഷികളും ഇതേ രാത്രി നശിപ്പിച്ചു.

രാത്രി ജോലിക്കു പോകുകയായിരുന്ന മത്സ്യത്തൊഴിലാളികൾ റോഡിൽ ചേമ്പ് പിഴുതിട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയും തകർന്ന നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബർ നാലിന് ഇവരുടെ സമീപവാസിയായ കാക്കരിയിൽ ദാസപ്പന്‍റെ സ്കൂട്ടറും സാമൂഹിക വിരുദ്ധർ കത്തിച്ചിരുന്നു. പ്രദേശത്ത് മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും ജനങ്ങൾ കടുത്ത ഭീതിയിലാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പുന്നപ്ര പോലീസിൽ പരാതി നൽകിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

പുന്നപ്രയിൽ ഇരുട്ടിന്‍റെ മറവിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം pathanamthittamedia.com