Skip to content

വിമാനനിരക്ക് കുറക്കാന്‍ ഇന്ധന നികുതി കുറച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : വ്യോമയാന ഇന്ധനിരക്ക് കുറക്കാന്‍ നികുതി കുറച്ച് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള വാറ്റാണ് കുറച്ചത്. ഇത കുത്തനെ ഉയരുന്ന വിമാനനിരക്കില്‍ പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ചെറിയ ആശ്വാസം നല്‍കും. ചെന്നൈ വിമാനത്താവളത്തില്‍ എടിഎഫ് നിരക്ക് 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായാണ് കുറച്ചത്. മറ്റ് എയര്‍പോര്‍ട്ടുകളില്‍ നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. വിമാനകമ്പനികളുടെ ചെലവിന്റെ 30 ശതമാനവും ഇന്ധനച്ചലവാണ്. മിഡില്‍ ഈസ്റ്റ്സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനനിരക്ക് റോക്കറ്റ് വേഗത്തില്‍ കുതിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിരക്ക് പിടിച്ചുനിര്‍ത്താന്‍ വിജയിയുടെ ഇടപെടല്‍. വിമാനഇന്ധനം നിലവില്‍ ജിഎസ്ടി പരിധിക്ക് പുറത്താണ്. അതാത് സംസ്ഥാനങ്ങളാണ് വിമാന ഇന്ധനത്തിലുള്ള വാറ്റ് നിരക്ക് തീരുമാനിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് വിമാനഇന്ധനത്തിനുള്ള നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. അതേസമയം ടിവികെ സര്‍ക്കാറിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ റായിഡുവാണ് വിജയിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

വിമാനനിരക്ക് കുറക്കാന്‍ ഇന്ധന നികുതി കുറച്ച് തമിഴ്നാട് സർക്കാർ pathanamthittamedia.com