പിഎസ്‍സി ചെയർമാനെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. പിഎസ്‍സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പിഎസ്‍സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പിഎസ്‍സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പിഎസ്‍സി മാറി. എൽഡിഎഫ് പറയുന്നത് രാഷ്ട്രീയമാണ്. പിഎസ്‌സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പിഎസ്‍സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പിഎസ്‌സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.
പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുകയായിരുന്നു ഗവർണർ. സ്ഥാനം ഒഴിഞ്ഞതിന് ഒരാഴ്ച മുൻപ് രാജേന്ദ്ര അർലേക്കറാണ് ശുപാർശ നൽകിയത്. പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം. ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ തീരുമാനം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
നടുറോഡിലെ സൊറ പറച്ചിലുകൾ വരുത്തിവെക്കുന്നത് വൻ ദുരന്തങ്ങൾ : മോട്ടോർ വാഹന വകുപ്പിന്റെ കർശന മുന്നറിയിപ്പ്
-
വർക്കലയിൽ 17കാരന് പോലീസിന്റെ മർദ്ദനമേറ്റെന്ന പരാതി : സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
-
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണ്ണായക ഇടപെടലുമായി മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ
Most read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ


