Skip to content

യുഎഇയിലെ എണ്ണച്ചോർച്ച ; ഉമ്മുൽ ഖുവൈനിലെയും റാസൽഖൈമയിലെയും ബീച്ചുകൾ അടച്ചു

അബുദാബി: യുഎഇ വടക്കൻ തീരത്തിന് സമീപം കടലിൽ ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് വടക്കൻ എമിറേറ്റുകളിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. എണ്ണച്ചോർച്ച തടയുന്നതിനും പ്രദേശം വൃത്തിയാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷഗന്ധം ഈ എണ്ണച്ചോർച്ച മൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒക്ടോബർ 23നാണ് കടലിൽ എണ്ണക്കപ്പലിൽ നിന്ന് ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചത്. എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അത് പടരുന്നത് തടയാനും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എണ്ണച്ചോർച്ച പൂർണ്ണമായി നിയന്ത്രിക്കാനും കടൽജീവികൾക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനുമുള്ള സജീവമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഈ മേഖലകളിൽ മീൻപിടിക്കരുതെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മത്സ്യത്തൊഴിലാളികളോടും കടൽയാത്രക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരദേശ മേഖലകളും താത്കാലികമായി അടച്ചു. ഷാർജയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അൽ ഹംരിയ ബീച്ച് അടച്ചു. ശനിയാഴ്ച മുതൽ എമിറേറ്റിലെ എല്ലാ ബീച്ചുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്‍റും പ്രഖ്യാപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

യുഎഇയിലെ എണ്ണച്ചോർച്ച ; ഉമ്മുൽ ഖുവൈനിലെയും റാസൽഖൈമയിലെയും ബീച്ചുകൾ അടച്ചു pathanamthittamedia.com