Skip to content

ആളുകളെ കൊല്ലാൻ യുക്രെയ്ൻ സ്റ്റാർലിങ്ക് ദുരുപയോഗം ചെയ്തു ; ആരോപണവുമായി ഇലോൺ മസ്ക്

വാഷിങ്ടൺ : ഉക്രെയ്ൻ സൈന്യം ആക്രമണ ഡ്രോൺ പ്രവർത്തനങ്ങൾക്കായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. സ്റ്റാർലിങ്ക് സേവനം പൂർണമായി നിർത്തിയാൽ യുക്രെയ്‌ന്റെ യുദ്ധമുന്നണി ഉടൻ തകരുമെന്നും മസ്ക് മുന്നറിയിപ്പ് നൽകി.സിവിലിയൻ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത സ്റ്റാർലിങ്ക് സംവിധാനം ആക്രമണങ്ങൾക്കായി ഉപയോഗിച്ചിരുന്ന പഴുത് കഴിഞ്ഞ ആഴ്ച അടച്ചതായും മസ്ക് വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.

സ്റ്റാർലിങ്ക്, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്റ്റാർഷീൽഡ് എന്നീ സംവിധാനങ്ങളുടെ പ്രവർത്തനവേഗം സാധാരണ നിലയിലായതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം. ആളുകളെ കൊല്ലാൻ ഉക്രെയ്ൻ സ്റ്റാർലിങ്ക് ദുരുപയോഗം ചെയ്തെന്നാണ് മസ്കിന്റെ ആരോപണം. എന്നാൽ ദീർഘദൂര ആക്രമണ ഡ്രോണുകളുടെ പ്രവർത്തനങ്ങൾക്ക് സ്റ്റാർലിങ്ക് ഉപയോഗിക്കാൻ യുക്രെയ്‌ന് സാങ്കേതികമായി സാധിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേഷ്ടാവ് സെർഹി ബെസ്ക്രെസ്റ്റ്നോവ് പ്രതികരിച്ചു.

അതേസമയം അമേരിക്കൻ സർക്കാരിന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്റ്റാർഷീൽഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണെന്നും മസ്ക് വ്യക്തമാക്കി. സ്റ്റാർലിങ്ക് സേവനം നിർത്തിയാൽ യുക്രെയ്‌ന്റെ യുദ്ധമുന്നണി ഉടൻ തകരുമെന്നായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്. ഇത് ഭീഷണിയല്ലെന്നും വസ്തുതാപരമായ നിരീക്ഷണമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച സമയത്ത് ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിൽ സ്റ്റാർലിങ്ക് യുക്രെയ്‌നെ സഹായിച്ചിട്ടുണ്ടെന്നും മസ്ക് പറഞ്ഞു.

യുക്രെയ്‌ന്റെ പ്രതിരോധത്തിന് മറ്റേതൊരു സ്വകാര്യ കമ്പനിയെക്കാളും കൂടുതൽ സംഭാവന നൽകിയത് സ്പേസ് എക്സാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്റ്റാർഷീൽഡിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ഉത്തരവ് വൈറ്റ് ഹൗസിൽ നിന്നാണ് വന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിയന്ത്രണങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മസ്കിന്റെയും അമേരിക്കൻ ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളിൽ വ്യത്യാസങ്ങളുണ്ടായി.യുക്രെയ്‌ന്റെ ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ തുടർന്നാൽ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  4. കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

ആളുകളെ കൊല്ലാൻ യുക്രെയ്ൻ സ്റ്റാർലിങ്ക് ദുരുപയോഗം ചെയ്തു ; ആരോപണവുമായി ഇലോൺ മസ്ക് pathanamthittamedia.com