Skip to content

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ത്തയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ത്തയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു. കോഴിക്കോട് വടകര ബാങ്ക് റോഡിലെ അബ്ദുള്‍ റഫീക്കിന്റെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടേതാണ് വിധി. കൊയിലാണ്ടി സിഐ ആര്‍. പ്രശാന്താണ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുമാസം മുമ്പാണ് അബ്ദുള്‍ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തെന്നാണ് കേസ്.

ജയിലിലായിരുന്ന റഫീഖ് ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ഇയാളുടെ വീടിന് മുന്നിലും പയ്യോളി പോലിസ് സ്റ്റേഷനിലും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ത്തയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു pathanamthittamedia.com