Skip to content

പെരുനാട്ടിൽ സി.പി.എം. ഹർത്താൽ പൂര്‍ണ്ണം

റാന്നി : പരിസ്ഥിതിലോല മേഖലയിൽ നിന്നും പെരുനാട് ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ന്‍റെ നേതൃത്വത്തിൽ പെരുനാട് പഞ്ചായത്തിൽ നടന്ന ഹർത്താൽ പൂര്‍ണ്ണം. സെപ്റ്റംബർ 24 ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പെരുനാട് പഞ്ചായത്തിലെ പെരുനാട്, കൊല്ലമുള വില്ലേജുകൾ ഒഴിവാക്കിയിട്ടില്ല. ജനിച്ചുവളർന്ന നാട്ടിൽ ജീവിതം ദുരിതത്തിലാക്കുന്ന പരിസ്ഥിതിലോല നിയമത്തിൽ നിന്നും പെരുനാട് പഞ്ചായത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നടത്തിയ ഹർത്താലിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഹര്‍ത്താലിന്‍റെ ഭാഗമായി നടന്ന പൊതുയോഗം സി.ഐ.റ്റി.യു. ജില്ലാ പ്രസിഡന്‍റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അഡ്വ.വി.ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.എസ്.മോഹനൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ.കെ.തോമസ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു, രാധാ പ്രസന്നൻ, കെ.എസ്.ഗോപി എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ; മൊഴി നൽകാൻ തയ്യാറെന്ന് ലീയുടെ സുഹൃത്ത്

  3. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  4. മൈലപ്ര, കുമ്പഴ വടക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്കണം : കോൺഗ്രസ്

  5. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

Share on WhatsApp

Share this story

പെരുനാട്ടിൽ സി.പി.എം. ഹർത്താൽ പൂര്‍ണ്ണം pathanamthittamedia.com