ഡേറ്റിങ് ആപ്പിൽ കെണിയൊരുക്കാൻ യുവതികൾ ; തട്ടിയത് കോടികൾ ; നാന്നൂറിലധികം നഗ്നദൃശ്യങ്ങളുമായി മുഖ്യ സൂത്രധാരൻ പിടിയിൽ
മുംബൈ: ഡേറ്റിങ് ആപ്പുകൾ വഴി ധനികരായ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി, കോടികൾ തട്ടിയെടുക്കുന്ന വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി നാഗ്പുർ പോലീസ്. റാക്കറ്റിന്റെ സൂത്രധാരനായ ആഗ്ര സ്വദേശി 35 വയസ്സുകാരൻ ആദിത്യ ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായി പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പക്കൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാന്നൂറിലധികം നഗ്നദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. അവസാന ഇരയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസ് വലയിലായത്. എൻജിനീയർമാരും മറ്റ് തൊഴിൽ ചെയ്യുന്നവരുമായ, പണത്തിന് ആവശ്യക്കാരായ വിദ്യാസമ്പന്നരായ യുവതികളെയാണ് ആദിത്യ ഗുപ്ത ലക്ഷ്യമിട്ടിരുന്നത്. ഇവർക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. ജനപ്രിയ ഡേറ്റിങ് ആപ്പുകളിൽ യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ധനികരായ പുരുഷന്മാരെ ആകർഷിക്കുന്നതായിരുന്നു ശൈലി. കെണിയിൽ വീഴുന്ന പുരുഷന്മാരുമായി യുവതികൾ അടുപ്പത്തിലാവുകയും തുടർന്ന് നടത്തുന്ന വിഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും ചെയ്യും.
ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ആദിത്യ ഗുപ്ത രംഗത്തെത്തും. യുവതികളുടെ നിയമ ഉപദേശകൻ അല്ലെങ്കിൽ സാമൂഹിക പ്രവർത്തകൻ എന്ന വ്യാജേന ഇയാൾ പോലീസിനെ സമീപിക്കും. കർശനമായ സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ഇരകൾക്കെതിരെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസിന്മേൽ സമ്മർദം ചെലുത്തും. കേസ് റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പരാതി പിൻവലിക്കാനും കേസ് ഒത്തുതീർപ്പാക്കാനുമായി ഇരകളിൽ നിന്ന് കോടിക്കണക്കിനു രൂപ ഇയാൾ ആവശ്യപ്പെടും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ





