സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് ; നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷ. എംആർപി നിരക്കിനേക്കാൾ കുറവിൽ മരുന്ന് വിതരണം, റൂം വാടക കുറയ്ക്കൽ, രോഗ നിർണയ ചെലവ് കുറയ്ക്കൽ തുടങ്ങിയവ പരിശോധിക്കണമെന്നാണ് നിർദേശം. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികൾ പുറത്തുവന്നിരുന്നു. വലിയ കൊള്ളയാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നതെന്നും പരാതികൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചില തീരുമാനങ്ങളെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നുള്ള വിവരമുണ്ട്. ഇതിന് മുന്നോടിയായാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്‌സിഎൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ സാധ്യതകളും സമിതി വിലയിരുത്തും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ





