Skip to content

റാന്നി – ഇട്ടിയപ്പാറയിൽ വൺവേ തെറ്റിച്ചു വാഹനങ്ങളുടെ പാച്ചിൽ : അപകടഭീഷണിയിൽ യാത്രക്കാരും കാൽനടയാത്രക്കാരും

റാന്നി: ഇട്ടിയപ്പാറ ടൗണിലും പരിസരപ്രദേശങ്ങളിലും ട്രാഫിക് നിയമങ്ങളും വൺവേ സംവിധാനവും കാറ്റിൽപ്പറത്തി വാഹനങ്ങൾ ചീറിപ്പായുന്നത് പതിവാകുന്നു. ഇത് മൂലം ടൗണിൽ കടുത്ത ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിച്ചിരിക്കുകയാണ്. നിലവിലുള്ള ഗതാഗത നിയമപ്രകാരം മാമുക്കിൽ നിന്നും എത്തുന്ന വാഹനങ്ങൾ കാവുങ്കൽപടിയിൽ നിന്ന് തിരിഞ്ഞ് കണ്ടനാട്ടുപടി, മിനർവാപടി വഴി വേണം ഇട്ടിയപ്പാറ ടൗണിലെത്താൻ. കൂടാതെ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് തിരിഞ്ഞ് ശബരിമല ഇടത്താവളം നിർമിക്കുന്ന സ്ഥലത്തുകൂടിയാണ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടത്. എന്നാൽ ചെറുതും വലുതുമായ ഭൂരിഭാഗം വാഹനങ്ങളും വൺവേ നിയമം പാലിക്കാതെ നേരിട്ട് ഇട്ടിയപ്പാറയിലേക്ക് പ്രവേശിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ എതിരേ വരുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റേണ്ട ഗതികേടിലാണ് ഡ്രൈവർമാർ.

ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് കോട്ടയം, എരുമേലി, മുണ്ടക്കയം, അത്തിക്കയം, ഇടമുറി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിന് പുറത്തുള്ള പ്രധാന റോഡിലെത്തി കാവുങ്കൽപടി വഴി വൺവേ തിരിഞ്ഞു പോകണമെന്നാണ് നിർദേശം. എന്നാൽ സ്റ്റാൻഡിൽ 10 മുതൽ 15 മിനിറ്റുവരെ സമയമെടുത്ത് കിടക്കുന്ന പല ബസുകളും പിന്നീട് ‘സമയക്കുറവ്’ ചൂണ്ടിക്കാട്ടി സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ബൈറോഡിലൂടെ തന്നെ ഇട്ടിയപ്പാറ ബൈപാസിലേക്ക് കടന്നുപോകുകയാണ്. കൂടാതെ തിരുവല്ല, മല്ലപ്പള്ളി, ചെറുകോൽപ്പുഴ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ബസുകൾ റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്നുവെന്ന പരാതിയും ശക്തമാണ്. ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹനവകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

റാന്നി – ഇട്ടിയപ്പാറയിൽ വൺവേ തെറ്റിച്ചു വാഹനങ്ങളുടെ പാച്ചിൽ : അപകടഭീഷണിയിൽ യാത്രക്കാരും കാൽനടയാത്രക്കാരും pathanamthittamedia.com