സുരക്ഷാ ഭീഷണിയെ തുടർന്ന് റിയാദ് എയർപോർട്ട് സ്തംഭനാവസ്ഥയിൽ ; ശക്തമായ മറുപടി നൽകുമെന്ന് ആവർത്തിച്ച് സൗദി ഊർജ്ജ മന്ത്രി

For full experience, Download our mobile application:
Get it on Google Play

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിന്‍റെ പൂർണ്ണ സുരക്ഷയും പ്രവർത്തന സജ്ജതയും ഉറപ്പുവരുത്തുന്നതിനായി അധികൃതർ തുടർന്നുവരുന്ന സുരക്ഷാ നടപടികൾ പൂർത്തിയാക്കാനാണ് ഈ തീരുമാനം. റിയാദ് വിമാനത്താവളത്തിന് നേരെയും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങൾക്ക് ശക്തമായ മറുപടി നൽകേണ്ടതുണ്ടെന്ന് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉണ്ടാകുന്ന സംഭവവികാസങ്ങൾ വളരെ ഗൗരവമുള്ളതാണ്, അതിനാൽ തന്നെ തങ്ങളുടെ പ്രതികരണവും അത്രതന്നെ ശക്തവും ഗൗരവമുള്ളതുമായിരിക്കുമെന്ന് റിയാദിൽ നടന്ന ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
റിയാദ് വിമാനത്താവളത്തിൽ ഒക്ടോബർ 10ന് ഉണ്ടായ ഹൂതി ആക്രമണത്തിൽ ആകെ 12 പേർ മരണപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 11ന് ഉച്ചകഴിഞ്ഞ് വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഉംറ സംഘത്തിലെ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് വിമാനത്താവളത്തിലുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമായി നടത്തിവരികയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജി വി രാജ പുരസ്കാര തിളക്കത്തിൽ എൽദോസ് പോളും ട്രീസാ ജോളിയും; അവാർഡുകൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: 2025-26 വർഷത്തെ ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു. ജി.വി....

രാജേന്ദ്ര ആർലേക്കറിനെ മാറ്റി ; കേരളത്തിന് പുതിയ ഗവർണർ, ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും

0
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ...

വോട്ട് ചോരി പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിക്കുന്നു ; രമേശ് ചെന്നിത്തലയും നേതാക്കളും തലസ്ഥാനത്തേക്ക്, നാളെ...

0
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി...

പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി : കണ്ടത്തിലെ...

0
പുളിക്കീഴ് : പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതിയെയാണ്...