പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി : കണ്ടത്തിലെ ചെളിയിൽ മറഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് അതിസാഹസികമായി

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതിയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. നാലു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടിയിരുന്നു. നിരണം കിഴക്കുംഭാഗം എന്ന സ്ഥലത്ത് ആശാൻ കുടി പുതുവേൽ സജിത്ത് (32) ആണ് പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയവേ പിടിയിലായത്. സെപ്റ്റംബറിലാണ് ഇയാൾ നാലു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബീഡി കൊണ്ട് പൊള്ളിക്കുകയും കമ്പുകൊണ്ട് പുറത്ത് അടിക്കുകയും മറ്റും ചെയ്തത്.

പേടി കാരണം കുട്ടി വിവരം ആദ്യം പുറത്തു പറഞ്ഞില്ല എങ്കിലും കുട്ടിയുടെ ശരീരത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വിവരം ചോദിച്ചതോടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 9 വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്ത പുളിക്കീഴ് പോലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ ശനിയാഴ്ച രാത്രി പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദ്ദേശപ്രകാരം തിരുവല്ല DySP സന്തോഷ് കുമാർ PR ന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

രണ്ടുദിവസത്തെ ശ്രമകരമായ അന്വേഷണത്തിനൊടുവിൽ ഇര തോട് എന്ന സ്ഥലത്ത് ആശാൻകുടി കോളനിക്ക് സമീപം പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം അവിടെ എത്തി. എന്നാൽ പോലീസിനെ കണ്ട പ്രതി ഒളിച്ച് കണ്ടത്തിലെ ചെളിയിൽ ആഴ്ന്നു കിടന്നു. കണ്ടത്തിലെ ചെളിയിൽ പ്രതിയുടെ കാൽപ്പാടുകൾ പിന്തുടർന്ന പോലീസ് സംഘം വെള്ളത്തിൽ ഇറങ്ങി നീന്തി ചെന്നാണ് ചെളിയിൽ പൂണ്ടുകിടന്നിരുന്ന പ്രതിയെ പിടികൂടിയത്. പുളിക്കീഴ് സബ് ഇൻസ്പെക്ടർ (എസ് എച്ച് ഒ) ധന്യ KS, എ  എസ് ഐ അജികുമാർ, വിനോദ് എസ് സി പി ഒമാരായ ജീവൻദാസ്, മനോജ് കുമാർ , രെജു, ആരോമൽ, സി പി ഓമാരായ അനിൽകുമാർ, അരുൺ ദാസ്, രഞ്ജു കൃഷ്ണൻ, വിനീത്, രതീഷ്,ജസ്റ്റിൻ, ജിഷ്ണു,ധീരജ്, അതുൽ,നിതിൻ തോമസ്, രവി, ശ്രീജാ ഗോപിനാഥ് , ഗീതു എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടികൂടിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവല്ല സർക്കിൾ ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളെ റിമാൻഡ് അപേക്ഷ സഹിതം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ പ്രതി പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ വധശ്രമ കേസ് ഉൾപ്പെടെ ആറോളം കേസുകളിലും റാന്നി പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും പ്രതിയാണ്. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട ആളുമാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകൾക്ക് നീതി വേണം ; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോപികയുടെ കുടുംബം

0
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി...

ആസൂത്രണ ബോർഡ് പരീക്ഷ വിവാദത്തിൽ പോര് മുറുകുന്നു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരിക്കില്ലെന്ന് പി.എസ്.സി

0
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന്...

സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു ; നേട്ടം സ്വന്തമാക്കി അമേരിക്കൻ ഗവേഷകരായ റോബർട്ട് ഹാളും മൈക്കിൾ...

0
സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രനൊബേൽ രണ്ട് പേർക്ക്. അമേരിക്കൻ ഗവേഷകരായ റോബർട്ട്...

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്; ഷിപ്പിങ് കമ്പനികളുമായി ചർച്ച നടത്തി...

0
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും,...