ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ പർഗാന സ്വദേശി ദിലീപ് സുർ (53) വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചീഞ്ഞ മത്സ്യത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.മത്സ്യബന്ധന ബോട്ടുകളിലെ അനധികൃത വള മത്സ്യ ശേഖരമുളള ടാങ്കിലേക്ക് മത്സ്യത്തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതിയുണ്ട്.

ജീവൻ പണയം വെച്ചാണ് മത്സ്യബോട്ടുകളിലെ ഉള്ളറകളിൽ ഇവർ പണിയെടുക്കുന്നത്. ഇതിനുള്ളിലെ അമോണിയ കലർന്ന വിഷവാതകമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ബേപ്പൂർ ഹാർബറിൽ ഒരു മാസം മുമ്പ് ഇതേ സാഹചര്യത്തിൽ രണ്ടുപേർ മരിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് രൂപ ഓഫർ നൽകിയാണ് അനധികൃതമായി തൊഴിലാളികളെ ഇറക്കുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങങ്ങൾ ജില്ലാ കളക്ടറും ഫിഷറീസ് ഡയറക്ടറും അടിയന്തരമായി പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകൾക്ക് നീതി വേണം ; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോപികയുടെ കുടുംബം

0
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി...

ആസൂത്രണ ബോർഡ് പരീക്ഷ വിവാദത്തിൽ പോര് മുറുകുന്നു; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരിക്കില്ലെന്ന് പി.എസ്.സി

0
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന്...

സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു ; നേട്ടം സ്വന്തമാക്കി അമേരിക്കൻ ഗവേഷകരായ റോബർട്ട് ഹാളും മൈക്കിൾ...

0
സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രനൊബേൽ രണ്ട് പേർക്ക്. അമേരിക്കൻ ഗവേഷകരായ റോബർട്ട്...

ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ഡോണൾഡ് ട്രംപ്; ഷിപ്പിങ് കമ്പനികളുമായി ചർച്ച നടത്തി...

0
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നിലവിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും,...