Skip to content

ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

കൊച്ചി : കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന 17കാരനായ പ്രതിയുടെ പിതാവ് അഡിഷണൽ ജഡ്ജി റിനോ ഫ്രാന്സിസിനെ പ്രതിചേർത്തു. വാഹന ഉടമയെന്ന പേരിലാണ് കേസെടുത്തത്. തുടർ നടപടികൾക്കും സാധ്യതയുണ്ട്. കുട്ടി അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാൽ കേസിന്റെ തുടക്കം മുതൽ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങൾ ഉയരുന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മകളും ബന്ധുക്കളുമെല്ലാം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം 17കാരന് ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു pathanamthittamedia.com