Skip to content

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 120 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,085 രൂപയായും പവന്‍േറത് 1,04,680 രൂപയായും കൂടി. സ്‌പോട്ട് ഗോള്‍ഡ് നിരക്കിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് ഡോളറിന്റെ വര്‍ധനയാണ് സ്‌പോട്ട് ഗോള്‍ഡ് നിരക്കിലുണ്ടായത്. ഔണ്‍സിന് 4,009.53 ഡോളറായി വില ഉയര്‍ന്നു. വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54.14 ഡോളറായാണ് വില ഉയര്‍ന്നത്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും ഒരു ഘട്ടത്തില്‍ 26 ശതമാനത്തിന്റെ ഇടിവ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു. ഒക്‌ടോബര്‍ 28ലെ ഫെഡറല്‍ റിസര്‍വ് വായ്പനയമാണ് ഇനി നിര്‍ണായകം. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് സ്വര്‍ണത്തിന് തിരിച്ചടിയാവും.

ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,705 രൂപയായും പവന് 85,640 രൂപയായും വില ഉയര്‍ന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന pathanamthittamedia.com