തെൽ അവീവിന് മുകളിൽ ‘ആണവ സ്ഫോടനം’ : വോട്ട് നേടാന്‍ തന്ത്രവുമായി നെതന്യാഹു
ടെൽ അവീവ്: ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കെ തലസ്ഥാനമായ തെല്‍ അവീവിന് മുകളിൽ ആണവ സ്ഫോടനം നടക്കുന്ന തരത്തിലുള്ള എഐ നിർമ്മിത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഭീഷണി മുന്നറിയിപ്പ് നൽകിക്കൊണ്ട് നെതന്യാഹു പങ്കുവെച്ച പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തൊട്ടടുത്ത കെട്ടിടങ്ങളെല്ലാം തകർത്തെറിയുന്ന തരത്തിൽ ജനസാന്ദ്രതയേറിയ നഗരത്തിന് മുകളിൽ കൂൺ ആകൃതിയിൽ വലിയ പുകപടലം ഉയരുന്ന ചിത്രമാണ് നെതന്യാഹു പങ്കുവെച്ചത്. ഇസ്രായേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൽ ബ്ലംബെർഗിന്റെ പ്രസ്താവനയോടൊപ്പമാണ് നെതന്യാഹു ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേൽ ഉടനടി നടപടിയെടുക്കണമെന്നാണ് പ്രസ്താവന. “ഇസ്രായേൽ രാജ്യം നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ, പിന്നീട് ഒന്നും പഴയതുപോലെ ആകില്ല”- എന്ന് പ്രസ്താവനയിൽ പറയുന്നു.
ഇറാന്റെ ഭീഷണി ചെറുക്കാൻ ഇസ്രായേലിന് മുന്നിൽ വളരെ കുറഞ്ഞ സമയം മാത്രമേയുള്ളൂവെന്നും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബാക്കിയുള്ള രണ്ടു വർഷത്തെ ഭരണകാലയളവ് ഇസ്രായേലിന്റെ ഭാവി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പ്രയോജനപ്പെടുത്തണമെന്നും നെതന്യാഹു പറയുന്നു. അതേസമയം നെത്യനാഹുവിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിച്ച് വോട്ട് തട്ടാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ





