കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ തിരുവല്ലയില്‍ അഡ്വ.വർഗ്ഗീസ് മാമ്മന്‍ (യു.ഡി.എഫ്‌)

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മദ്ധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവല്ല നിയോജക മണ്ഡലം. സ്ഥാപക നേതാവായിരുന്ന ഇ.ജോൺ ജേക്കബ് ദീർഘ വർഷം എം.എൽ എ ആയിരുന്നതും അദ്ദേഹത്തിന്റെ കാലശേഷം പി.സി തോമസും പിന്നീട് മാമ്മൻ മത്തായിയും എലിസബത്ത്‌ മാമ്മന്‍ മത്തായിയും തിരുവല്ല മണ്ഡലം കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി കാത്തുസൂക്ഷിച്ചു. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തിരുവല്ല കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഇതിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നുവെന്നത് മറച്ചുവെക്കുവാന്‍ കഴിയില്ല. ഇതിനെ മറികടന്നുകൊണ്ട്‌ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തിരുവല്ല പഴയ പ്രതാപത്തിലേക്ക് എത്തിക്കുവാനാണ് കേരളാ കോണ്‍ഗ്രസിന്റെ ഉറച്ച തീരുമാനം. നീണ്ട 20 വർഷത്തിന് ശേഷം ഇത്തവണ കേരളാ കോണ്‍ഗ്രസിലൂടെ ഒരു യു.ഡി.എഫ് എം.എൽ.എ തിരുവല്ലയില്‍ ഉണ്ടാകണമെന്ന അതീവ ആഗ്രഹത്തിലാണ് സാധാരണ പ്രവർത്തകർ.

തിരുവല്ല നഗരസഭയടക്കം മണ്ഡലത്തിലുള്ള 11 പഞ്ചായത്തുകളിലും കേരളാ കോൺഗ്രസിന് നിർണ്ണായകമായ സ്വാധീനവും പഞ്ചായത്ത് പ്രസിഡണ്ടുമാരും മുൻസിപ്പൽ ചെയർമാൻമാരും ഉണ്ടായിരുന്ന തിരുവല്ല മണ്ഡലത്തില്‍ കാലങ്ങളായി മത്സരിച്ചു വരുന്നത് കേരളാ കോൺഗ്രസ് ആണ്. മാർത്തോമ്മാ സഭയുടെ ആസ്ഥാനം നിലകൊള്ളുന്ന തിരുവല്ലയിൽ മുന്തിയ പരിഗണന മാർത്തോമ്മാ സഭയുടെ മുൻ ആത്മായ ട്രസ്റ്റിയായിരുന്ന അഡ്വ. വർഗ്ഗീസ് മാമ്മനാണ്. തിരുവല്ലയിലെ പൊതുരംഗത്ത്‌ സജീവമായ ഇദ്ദേഹം കേരളാ കോൺഗ്രസിന്റെ  ഉന്നതാധികാര സമിതി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തെരഞ്ഞടുപ്പ് ചെയർമാനായിരുന്നു.

അഡ്വ.വർഗ്ഗീസ് മാമ്മന്‍, മാര്‍ത്തോമ്മാ സഭയിലെ സീനിയർ വൈദികനും സുവിശേഷ പ്രസംഗ സംഘം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന റവ.പി.ഡി മാമ്മന്റെ മകനും മാര്‍ത്തോമ്മാ സഭാ കൗൺസില്‍ അംഗം റവ. ഡാനിയേൽ മാമ്മന്റെ സഹോദരനും മാർത്തോമ്മാ സഭയിൽ ഏറ്റവും അധികം അംഗസംഖ്യയുള്ള പള്ളികളിലൊന്നായ നിരണം മാർത്തോമ്മാ വലിയപള്ളി വികാരി റവ.ചാർളി ജോൺസിന്റെ ഭാര്യാ സഹോദരനുമാണ്.  അഡ്വ.വർഗ്ഗീസ് മാമ്മന് മാർത്തോമ്മാ സഭയിലുള്ള നിർണ്ണായക സ്വാധീനം എതിരാളിയായ മാത്യു ടി.തോമസിന് കനത്ത വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ വിശ്വസ്തനായ വർഗ്ഗീസ് മാമ്മന്‍ ഹൈസ്കൂൾ കാലം മുതൽ തിരുവല്ലയിൽ പൊതുപ്രവർത്തനം നടത്തി വരുന്നു.

1980 – 82 കാലഘട്ടത്തിൽ കേരളാ സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെ (KSC-J) തിരുവല്ല എസ്.സി.എസ് സ്കൂളിൽ യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 1988-90 ൽ കെ.എസ്.സി സംസ്ഥാന ഓഫീസ് ഭാരവാഹിയായും പ്രവര്‍ത്തിച്ചു. അഡ്വ. മാമ്മൻ മത്തായി എം.എല്‍.എ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായിരുന്ന 1993 മുതല്‍ 2003 വരെയുള്ള കാലത്ത്  ഓഫീസ് ചാർജുള്ള ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2019 -20 കാലഘട്ടം കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗമായും 2020 മുതൽ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായും യു ഡി എഫ് ജില്ലാ ലെയ്സൻ കമ്മറ്റി അംഗമായും ഇപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യു ഡി എഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചു വരുന്നു.

പുറമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉരിയപ്പടിക്കൽ കുടുംബാംഗമായ പ്രൊഫ. ഒ.എ. നൈനാൻ ഭാര്യാപിതാവാണ്. പഴയ കല്ലൂപ്പാറ നിയോജക മണ്ഡലം ഉൾപ്പെടുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്, കുന്നന്താനം പഞ്ചായത്തുകളിൽ നിർണ്ണായക സ്വാധീനവും ബന്ധുബലവുമുള്ള ഇദ്ദേഹം തിരുവല്ല നിയോജക മണ്ഡലത്തിൽ സുപരിചിതനാണ്. അതുകൊണ്ടുതന്നെ തിരുവല്ലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ഇദ്ദേഹത്തിന് വിജയിക്കുവാന്‍ കഴിയും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...