ഹരിയാനയിൽ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണ ദിനമാണ്. 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിനാണ് നടക്കുന്നത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണും. ബി.ജെ.പിയിലും കോൺഗ്രസിലും സീറ്റ് ലഭിക്കാത്തവർ വിമതരായി മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസിലും വിമതശല്യമുണ്ട്.

തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാൻ തീരുമാനിച്ച 13 നേതാക്കളെ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്താക്കിയിരുന്നു.  അതേസമയം തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് കോൺഗ്രസിന്‍റെ താരം. ഹ​രി​യാ​ന​യി​ൽ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഏ​ഴ് ഗാ​ര​ന്റി​ക​ള​ട​ങ്ങി​യ പ്ര​ക​ട​ന​പ​ത്രി​കയാണ് കോൺഗ്രസ് പുറത്തിറക്കിയത്. സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2,000 രൂ​പ, 300 യൂ​നി​റ്റ് വ​രെ സൗ​ജ​ന്യ വൈ​ദ്യു​തി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​രെ​യും സ്ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാണ് വാ​ഗ്ദാ​ന​ങ്ങൾ.

സ്ത്രീ ​ശാ​ക്തീ​ക​ര​ണം, കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി, സാ​മൂ​ഹി​ക സു​ര​ക്ഷ, യു​വാ​ക്ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്ക​ൽ, പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പാ​ർ​പ്പി​ടം, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യാ​ണ് മ​റ്റ് വാഗ്ദാനങ്ങൾ. ജാ​തി സ​ർ​വേ, വി​ള​ക​ൾ​ക്ക് നി​യ​മപ​രി​ര​ക്ഷ, 500 രൂ​പ നി​ര​ക്കി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ, 25 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ, ര​ണ്ട് ല​ക്ഷം ഒ​ഴി​വു​ക​ളി​ൽ നി​യ​മ​നം, വാ​ർ​ധ​ക്യ -വി​ക​ലാം​ഗ- വി​ധ​വ പെ​ൻ​ഷ​നു​ക​ൾ 6,000 രൂ​പ​യാ​ക്കും, പ​ഴ​യ പെ​ൻ​ഷ​ൻ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കും, പാ​വ​ങ്ങ​ൾ​ക്ക് മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ട് മു​റി​യു​ള്ള വീ​ട്,

ക്രീ​മി​ലെ​യ​ർ പ​രി​ധി 10 ല​ക്ഷ​മാ​ക്കും, വി​ള ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കും തു​ട​ങ്ങി​യ​വ​യാ​ണ് മറ്റ് പ്ര​ധാ​ന ഉ​റ​പ്പു​ക​ൾ. 2014ൽ ​കോ​ൺ​ഗ്ര​സി​ൽ നി​ന്നും സം​സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത ബി.​ജെ.​പി 2019ലും ​ഭ​ര​ണം നി​ല​നി​ർ​ത്തി.  പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​മാ​ണ് 2019ൽ ​കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സി​ങ് ഹൂ​ഡ ഇ​ക്കു​റി​യും കോൺഗ്രസ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കരുത്തുകാട്ടിയിട്ടുണ്ട്. ഇ​തി​നെ​തി​രെ കു​മാ​രി ​​ഷെ​ൽ​ജ, ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ​വാ​ല എ​ന്നീ നേ​താ​ക്ക​ൾ ഹൈ​ക​മാ​ൻ​ഡ് ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല. 10 വർഷമായി ബി.ജെ.പിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. ഹാട്രിക് തികക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...