കൊല്ലം : ബന്ധു വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്ന സംഘടനാ നേതാവായ അഭിഭാഷകന്‍ മുങ്ങി. നിരീക്ഷണത്തിലിരിക്കെ സ്ഥലം വിട്ടതിന് അഭിഭാഷകനെതിരെ കേസെടുക്കും. ലോക്ക് ഡൗണ്‍ ലംഘിച്ച് കൊല്ലത്ത് പ്രവേശിച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. രണ്ടു ദിവസം മുന്‍പാണ് കൊല്ലത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ അഭിഭാഷക സംഘടനാ നേതാവ് നിരീക്ഷണത്തിലായത്. ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അഭിഭാഷകനെ കാണാനില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസിനെ വിവരമറിയിച്ചു. നേതാവ് മുങ്ങിയെന്ന് മനസിലായതോടെ വിവരം വലിയതുറ പോലീസിന് കൈമാറി. ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസെടുത്തതിന് പുറമേ ക്വാറന്റീന്‍ ലംഘിച്ചതിനും നടപടിയുണ്ടാകും. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പും സ്വീകരിച്ച നടപടിയിലാണ് അഭിഭാഷകന്‍ വീട്ടില്‍ നിരീക്ഷണത്തിലായത്.
ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിരോധനാജ്ഞയും ട്രിപ്പിള്‍ ലോക്ക് ഡൗണും ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. ഇതിനിടെ തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ പ്രദേശത്തെ വീട്ടില്‍ രാത്രിയില്‍ ഇടയ്ക്ക് വന്നു പോകുന്നത് നാട്ടുകാര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കളക്ടര്‍ ഇത് ചാത്തന്നൂര്‍ പോലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബന്ധുവീടെന്ന വിശദീകരണമാണ് അഭിഭാഷകന്‍ പോലീസിന് നല്‍കിയത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലാണ്. യുവതിയുടെ ഭര്‍ത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനുപോയ ശേഷം അവിടെ വീട്ടില്‍ നിരീക്ഷണത്തിലാണ്.
The post ഭര്‍ത്താവ് കോട്ടയത്ത് നിരീക്ഷണത്തില്‍ ; കൊല്ലത്ത് ഭാര്യയോടൊപ്പം തിരുവനന്തപുരം സ്വദേശി വക്കീല്‍ നിരീക്ഷണത്തില്‍ ; ആരോഗ്യപ്രവര്‍ത്തകരെ വെട്ടിച്ച് വക്കീല്‍ മുങ്ങി appeared first on Pathanamthitta Media.