അഭിഭാഷക സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. അസഫലി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് വഴിവെച്ച്‌ അഭിഭാഷക സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. അസഫലി രാജിവെച്ചു.   കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകരുടെ സംഘടനയാണ് ഇന്ത്യന്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്.  ഇക്കഴിഞ്ഞ മേയില്‍ അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ചെയര്‍മാനായി പുതിയ ഒരു സംഘടന കൂടിരൂപവത്കരിച്ചിരുന്നു.

കോണ്‍ഗ്രസ് നിയമസഹായസമിതിഎന്നപേരിലായിരുന്നുകെപിസിസിഅധ്യക്ഷന്റെ അനുമതിയോടെയുള്ള പുതിയ സംഘടന.   ഇവര്‍ സമാന്തരമായി ജില്ലാ കമ്മിറ്റികളും മറ്റും രൂപവത്കരിച്ച്പ്രവര്‍ത്തനവുമായിമുന്നോട്ടുപോകുകയായിരുന്നു. വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് ഇവര്‍ ചില ചര്‍ച്ചകളും നടത്തിയിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ടി. അസഫലി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പിന്നീട് കൊച്ചിയില്‍ യോഗംചേര്‍ന്ന് പുതിയ സംഘടനയെ നിരോധിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.   ടി. അസഫലിയുടെ നേതൃത്വത്തിലെടുത്ത ഈ തീരുമാനത്തെ കെപിസിസി നേതൃത്വം ചോദ്യംചെയ്യുകയായിരുന്നു.   ഇത് സംബന്ധിച്ചുള്ള പ്രമേയം റദ്ദാക്കണമെന്നും ഇരുസംഘടനകളും പ്രവര്‍ത്തിക്കണമെന്നുമാണ് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടത്.  ഇതില്‍ പ്രതിഷേധിച്ചാണ് ടി. അസഫലി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്‌ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....