കുറഞ്ഞ വിലക്ക് വീടും സ്ഥലവും ; മലയാളികളെ പറ്റിച്ച 7 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂർ : തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് പണവും കാറും മറ്റും തട്ടിയെടുത്തത്. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലക്ക് സ്ഥലം അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്. ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു. ഇവിടുത്തെ തോട്ടവും വീടും കാണിച്ചു കൊടുത്തു. പിന്നാലെ ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. മൂന്ന് ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.

പണം നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരം രൂപയും തട്ടിയെടുക്കുകയുമായിരുന്നു. ഇവർ വന്ന കാറും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരേയും പെരുവഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് സിജിനും ഡാനിയും ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഘാംഗങ്ങളും ഗൂഡല്ലൂർ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. സംഘത്തിലെ അംഗങ്ങളായ നാലുപേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...