ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സൗജന്യമായാണ് വാക്സിൻ എടുക്കുക. ഇവർക്ക് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പോളിയോ വാക്സിൻ എടുക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ കാബൂളിൽ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപെടുത്തിയത്. ഇതിൽ 107 പേർ ഇന്ത്യക്കാരാണ്. അതിനു മുമ്പ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.