മഹിമയുടെ മരണം – ദിവ്യയുടെ ഇപ്പോഴത്തെ സ്ഥിതി – നോവയുടെ മരണം ; വാക്‌സിനേഷന്റെ പാര്‍ശ്വ ഫലങ്ങളോ… ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡില്‍ നിന്നും രക്ഷപെടാന്‍ വാക്‌സിനേഷന്‍ കൂടിയേ തീരൂ, എന്നാല്‍ വാക്‌സിനേഷന്‍ മൂലം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളുടെ  കാര്യത്തില്‍ വേണ്ട വിധത്തിലുള്ള ഗവേഷണങ്ങളും  കേരളത്തില്‍ നടക്കുന്നില്ല. ഗര്‍ഭിണികളിലെ വാക്‌സിനേഷന്‍ അടക്കം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ചുരുക്കം ചിലരില്‍ വാക്‌സിന്റെ പാര്‍ശ്വഫലം വലിയ തോതില്‍ കാണുന്നുണ്ട്. അടുത്തകാലത്തുണ്ടായ രണ്ട് മരണങ്ങളും ഒരു യുവതി ഗുരുതരാവസ്ഥില്‍ ആയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്.

പത്തനംതിട്ട നാരാങ്ങാനം സ്വദേശിനിയായ യുവതി കോവിഡ് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച്‌ ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് കേരളത്തില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. നെടുമ്പാറ പുതുപ്പറമ്പില്‍ ദിവ്യ ആര്‍.നായരാണ് അപകടനിലയില്‍ കഴിയുന്നത്. ദിവ്യയുടെ ഭര്‍ത്താവ് ജിനു ജി കുമാര്‍ കളക്ടര്‍ക്ക് ഇതു സംബന്ധിച്ചു പരാതി നല്‍കി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് തലവേദന രൂക്ഷമായാതെന്നും ഇതിനെത്തുടര്‍ന്നാണ് ഗുരുതരാവസ്ഥയില്‍ ആയതെന്നുമാണ് ദിവ്യയുടെ ഭര്‍ത്താവിന്റെ ആരോപണം.

തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ഈ 14 ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ വെച്ച്‌ മസ്തിഷ്‌കാഘാതമുണ്ടായി. തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു മാറ്റി. ഇവിടെ ദിവ്യയുടെ തലച്ചോറില്‍ 2 തവണ സര്‍ജറി ചെയ്തു. രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവ്യയെ ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭര്‍ത്താവ് ദിവ്യയുടെ അസുഖത്തെ തുടര്‍ന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവര്‍ക്കുള്ളത്. കാട്ടൂരില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയില്‍ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്സീനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവം കൂടാതെ മറ്റൊരു മരണത്തിലും ബന്ധുക്കള്‍ കോവിഡ് വാക്‌സിനെ പഴിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി മരിച്ച സംഭവമാണ് ഇത്. ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. തുടര്‍ന്ന് സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്ബിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

7ന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.

അതേസമയം കോട്ടയം പാലാ സ്വദേശിനിയായ മഹിമ മാത്യു എന്ന യുവതി അടുത്തിടെ മരിച്ചതിലും ബന്ധുക്കള്‍ കോവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലം സംശയിക്കുന്നുണ്ട്. ഗര്‍ഭിണിയായിരിക്കവേ വാക്‌സിന്‍ സ്വീകരിച്ച മഹിമക്ക് തലവേദന കൂടുകയും പിന്നാലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയത്ു. പിന്നീട് യുവതി മരണപ്പെടുകയാണ് ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...