അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നത് ഇടുക്കി ജില്ലയിൽ ആശങ്കയ്ക്കിടയാക്കുന്നു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന പശ്ചാത്തലത്തിൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. നിലവിൽ മലങ്കര, കല്ലാർകുട്ടി, പാമ്പള അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ 2346.84 അടിയും മലങ്കരയിൽ 40.96 അടിയും കല്ലാർകുട്ടിയിൽ 456.50 അടിയുമാണ് നിലവിലെ ജലനിരപ്പ്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഭാഗികമായി ക്രമീകരിക്കാൻ സാധിച്ചതിനെത്തുടർന്ന് ഇന്ന് പുലർച്ചെയോടെ ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ട്. ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 200 ഓളം പേരാണ് നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്.

ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. ദുരന്തബാധിതരായ ആളുകളുടെ പുനരധിവാസത്തെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍...