സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വയോജന കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന്
വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വയോജന പുനരധിവാസം സാധ്യമാക്കുന്നതിനും വയോജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കുന്നതിനുമാണ് സിറ്റിംഗ് നടത്തുന്നത്.

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ സെപ്റ്റംബര്‍ 9 രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ അംഗം അഡ്വ.ടി.സേതു നാരായണന്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടികഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും.

കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ച് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരും.

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍  7034612362, 9446800549, 9526548484.

സാങ്കേതിക വിദഗ്ധരെ തെരഞ്ഞെടുക്കുന്നു
ശബരിമല തീര്‍ത്ഥാടനം 2026-27 നോട് അനുബന്ധിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ.സിയിലും മണ്ഡല മകര വിളക്ക് കാലത്തേക്ക് സാങ്കേതിക വിദഗ്ധരെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ https://pathanamthitta.nic.in/ ല്‍ ലഭിക്കും.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം : തീയതി മാറ്റി
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത – മെക്കാനിക്കല്‍ ഗ്രൂപ്പ് ട്രേഡുകളില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 8ന് രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0468 2258710.

സ്‌പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ത്രിവല്‍സര ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളില്‍ സെപ്റ്റംബര്‍ മൂന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവിലെ റാങ്ക് പട്ടികയിലെ അപേക്ഷകരുടെ അഭാവത്തില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് പുതിയതായി ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, മറ്റ് സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് അടയ്ക്കണം. ഫോണ്‍  04735 266671, 9074126637, 7994710037, 9447606695.

വിജ്ഞാന്‍വാടി കോര്‍ഡിനേറ്റര്‍ നിയമനം
ആറന്മുള പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എഴിക്കാട് വിജ്ഞാന്‍വാടിയില്‍ കോര്‍ഡിനേറ്ററുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായിരുന്നവര്‍ക്കും ആറന്മുള പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസം ഓണറേറിയം 8000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ മൂന്ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  8547630045.

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്, ശില്‍പ്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. പ്രായം ആറിനും 18 നും ഇടയിലായിരിക്കണം. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷയ്ക്കായി പരിഗണിക്കുന്നത്. അവസാന തീയതി സെപ്റ്റംബര്‍ 10. അപേക്ഷ ഫോം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്മുള വിലാസത്തില്‍ ലഭിക്കും. ഫോണ്‍  0468 2319998, 8547907404.

സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി 31 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  8330010232, 0468 2270243, 0468 2992293.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ...

നേപ്പാൾ പ്രളയം; ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയെന്ന് സംശയിച്ച തൊഴിലാളികൾക്കായി നടത്തിയ തിരച്ചിൽ വിഫലം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ...

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിതരണം ചെയ്തു

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം...