കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ താലിബാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് മുജാഹിദ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കെയാണ് മുജാഹിദ് ഈ മുന്നറിയിപ്പ് നൽകിയത്. ഏതൊരു ആക്രമണത്തോടും അളന്നുമുറിച്ച് നിശ്ചയദാർഢ്യത്തോടെ താലിബാൻ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏതൊരു സൈനിക നടപടിക്കും പാക്കിസ്ഥാൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിൻ്റെ അഞ്ചാം വർഷം ആഘോഷിക്കുന്ന വേളയിലാണ് മുന്നറിയിപ്പ്. തങ്ങളുടെ പ്രദേശത്തിനും പരമാധികാരത്തിനും നേരെയുള്ള ഭീഷണികളോട് അഫ്ഗാനിസ്ഥാൻ പ്രതികരിക്കുമെന്ന് രാജ്യത്തിൻ്റെ നേതൃത്വം ആവർത്തിച്ചു.






























