കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഇഹ്‌സാനുള്ള ജനത്‌ന് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇഹ്‌സാനുള്ളയെ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കാബൂള്‍ പ്രീമിയര്‍ ലീഗിലെ കളിക്കിടെയാണ് നടപടിക്ക് ആധാരമായ സംഭവമുണ്ടായത്. ജനത് ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരമുള്ള കുറ്റം ചെയ്തതായിട്ടാണ് കണ്ടെത്തല്‍. മത്സര ഫലം നിശ്ചയിക്കുന്ന വിധത്തില്‍ അനധികൃതമായ സ്വാധീനം ചെലുത്തല്‍, മാച്ച് ഫിക്‌സിങ് തുടങ്ങിയവയാണ് ഈ ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള കുറ്റത്തില്‍പ്പെടുന്നത്.ഇഹ്‌സാനുള്ള കുറ്റം സമ്മതിച്ചതായും, തെറ്റ് ഏറ്റുപറഞ്ഞതായും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനത്തിന്റെ വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വന്നതായും എസിബി അറിയിച്ചു. ടോപ് ഓര്‍ഡര്‍ ബാറ്ററായ ഇഹ്‌സാനുള്ള ജനത് അഫ്ഗാനിസ്ഥാനു വേണ്ടി മൂന്നു ടെസ്റ്റുകളും 16 ഏകദിനങ്ങളും ഒരു ടി 20 മത്സരവും കളിച്ചിട്ടുണ്ട്. മാച്ച് ഫിക്‌സിങ് കുറ്റത്തിന് മൂന്നു കളിക്കാര്‍ കൂടി സംശയനിഴലിലുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
0