മാഹി : ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളായ സാധു ജീവികളെന്നു തോന്നുമെങ്കിലും അത്യന്തം അപകടകാരികളായ ആഫ്രിക്കൻ ഒച്ഛുകളുടെ സാനിധ്യം പള്ളൂരിലും. ജനത്തിരക്കേറിയ പള്ളൂർ ടൗണിലെ വി.എൻ.പുരുഷോത്തമൻ സ്മാരക ഗവ: സെക്കൻഡറി സ്കൂളിൻ്റെ ചുമരുകളിലാണ് ആഫ്രിക്കൻ ഒച്ഛുകൾ ചേക്കേറിയത്. പരിസരവാസികൾ നഗരസഭാ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. നേരത്തെ പന്തക്കൽ നവോദയ വിദ്യാലയത്തിനടുത്തും ഒച്ഛുകളെ കണ്ടെത്തിയിരുന്നു.
നാട്ടുകാർ ഉപ്പ് പ്രയോഗം നടത്തിയാണ് ഇവയെ തുരത്തുന്നത്. മിക്കഉഷ്ണ മേഖലാ പ്രദേശങ്ങളും അധിനിവേശിച്ചു കഴിഞ്ഞ ഇവ, വിവിധ സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്നു. മണൽ, എല്ല് . കോണ്ക്രീട്ടു വരെ ഇവ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം ചെടികൾ നശിക്കപ്പെടും.