ഒരു ഇടവേളക്ക് ശേഷം വീണ്ടും കരികുളം സംരക്ഷിത വനമേഖലയിൽ മാലിന്യം കുന്നുകൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഒരു ഇടവേളക്ക് ശേഷം വീണ്ടും കരികുളം സംരക്ഷിത വനമേഖലയിൽ മാലിന്യം കുന്നുകൂടുന്നു. കവറുകളിലും ചാക്കുകളിലും കെട്ടിയാണ് ആളുകൾ വനത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത്. ഇതിൽ പകുതിയാവട്ടെ വീഴുന്നത് റോഡിലും. അത്തിക്കയം – റാന്നി റോഡിലെ കരികുളം ഫോറസ്റ്റ് ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സംരക്ഷിത വനമേഖലയിലാണ് ആളുകൾ ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറമെ ദൂര ദേശങ്ങളിൽ നിന്നും ഉൾപ്പെടെ ആളുകൾ മാലിന്യം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു.

മാലിന്യ പ്രശ്‍നം രൂക്ഷമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇരു വശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൂടാതെ ക്യാമറ നിലവിൽ മരത്തിൽ കെട്ടിവെച്ച സ്ഥിതിയിലുമാണ്. വലിച്ചെറിയുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കും ഭക്ഷണ അവശിഷ്ടങ്ങളും കുട്ടികളുടെ പാമ്പാർ പോലുള്ള ദുർഗന്ധം വമിക്കുന്ന പലതുമുണ്ടാകും. ഇവ നായ്ക്കൾ ഉൾപ്പടെയുള്ള ജീവികൾ റോഡിലേക്ക് വലിച്ചിഴക്കുന്നതും പതിവാണ്. മഴയുള്ള സമയങ്ങളിലും രാവിലെയും മറ്റും മഞ്ഞുമൂടിയ ഈ പ്രകൃതി രമണീയമായ സ്ഥലം നിരവധിപേർ സന്ദർശിക്കാറുണ്ട്. എന്നാൽ സാമൂഹിക വിരുദ്ധരുടെ ഇത്തരം പ്രവർത്തി കാരണം പ്രദേശം കൂടുതൽ മലിനമാകുകയാണ്. പ്രദേശത്ത് കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടികളെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....