തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കുമുന്നില്‍ തളരാതെ ആശവര്‍ക്കര്‍മാരുടെ സമരവേദിയില്‍ നോവിന്റെ നൂറ് തീപ്പന്തം ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാംവര്‍ഷത്തിലേക്ക് കടന്ന ചൊവ്വാഴ്ചയാണ് സമരത്തിന്റെ 100-ാം ദിനത്തില്‍ പ്രതിഷേധജ്വാല ഉയര്‍ന്നത്. സെക്രട്ടേറിയറ്റിനുമുന്നില്‍ ആശപ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തി. മനഃസാക്ഷിയുള്ളവരെല്ലാം ആശമാര്‍ക്കൊപ്പമാണെന്നും അവരുടെ പോരാട്ടത്തിന്റെ അലയൊലി ഇതിനോടകം രാജ്യമൊട്ടാകെ എത്തിക്കഴിഞ്ഞെന്നും കവയിത്രി റോസ് മേരി സമരം ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു. ജനമനസ്സ് ആശമാരുടെ ധര്‍മസമരത്തിന് കൂടെയുള്ളപ്പോള്‍ അവര്‍ നിരാശരാകേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപകല്‍ സമരത്തിന് പുറമേ കേരളമാകെ സഞ്ചരിച്ചുള്ള സമരയാത്ര 16 ദിവസം പിന്നിട്ടു.കോടികള്‍ ചെലവഴിച്ച് തുടര്‍ഭരണത്തിന്റെ ആഘോഷം നടത്തുന്ന സര്‍ക്കാര്‍ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ലക്ഷ്യം നേടുംവരെ മുന്നോട്ടുപോകുമെന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശപ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.