വിദേശികളിൽനിന്ന് മയക്കുമരുന്നു വാങ്ങി മൊത്തവിതരണം നടത്തിയിരുന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുന്ദമംഗലം : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് എംഡിഎംഎ പിടിച്ച കേസിലെ മുഖ്യകണ്ണിയായ കർണാടക മംഗളൂരു സ്വദേശി ഇംറാൻ (30) നെ കർണാടകയിലെ ഹാസനിൽനിന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. ജനുവരി 21-ന് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചാബിൽനിന്ന് രണ്ട് ടാൻസാനിയൻ സ്വദേശികളും നോയിഡയിൽനിന്ന് നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ എട്ടുപേരെ കുന്ദമംഗലം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഈ കേസിലെ നാലാം പ്രതിയാണ് ഇംറാൻ. ഇതോടെ ഒൻപതുപേരെ കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽനിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രതി താമസിച്ചിരുന്ന മുറിയിൽനിന്ന് രണ്ട് മൊബൈൽ ഫോണും നാല് വൈഫൈ റൂട്ടറുകളും, എംഡിഎംഎ വലിക്കാനുപയോഗിക്കുന്ന ഗ്‌ളാസ് കുഴൽ, അളക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തി. കുന്ദമംഗലം പോലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ ഹാസനിലുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ പേരിൽ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കേസുകളുണ്ട്. തിരുവമ്പാടി പോലീസും കഞ്ചാവു കൈവശം വെച്ചതിന് അറസ്റ്റുചെയ്തിരുന്നു. ഇവയിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.കുന്ദമംഗലം പോലീസ് ഇൻസ്‌പെക്ടർ എസ്. കിരൺ, എസ് ഐ നിധിൻ, എസ്സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...