ഇടവേളയ്ക്കു ശേഷം തിരുവാഭരണ പാതയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം രൂക്ഷമാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒരു ഇടവേളയ്ക്കു ശേഷം തിരുവാഭരണ പാതയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം രൂക്ഷമാവുന്നു. പാതയില്‍ ഒരു വര്‍ഷം മുമ്പും മാലിന്യം തള്ളിയിരുന്നു. അന്ന് മാലിന്യം തള്ളാനെത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ ഇവിടെ മാലിന്യം തള്ളിയ വാഹനവും മൂന്നു പേരേയും പോലീസ് പിടികൂടിയിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് ഇവിടെ വീണ്ടും മാലിന്യം തള്ളിയത്. സംഭവത്തില്‍ റാന്നി പഞ്ചായത്ത് അധികൃതര്‍ പോലീസിൽ പരാതി നൽകി. റാന്നി ഗ്രാമ പഞ്ചായത്തിലെ വൈക്കം കുത്തുകല്ലുങ്കൽപടി മന്ദിരം തിരുവാഭരണ പാതയിലാണ് വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്.

ഒരു വര്‍ഷം മുമ്പ് രാത്രി രണ്ടരയോടെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇന്നലെ മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി തിരിച്ചറിഞ്ഞിട്ടില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. മാലിന്യം തള്ളിയത് പുതുച്ചിറയില്‍ പി.ടി എബ്രഹാമിന്‍റെ വസ്തുവിനോടു ചേര്‍ന്ന കുട്ടിവനത്തിലാണ്. നിരവധി വീടുകളും സമീപത്തെ തോടിനോടും ചേര്‍ന്നാണ് മാലിന്യം തള്ളിയത്. ഇവിടെ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തി പമ്പാനദിയില്‍ വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസിന്‍റെ കിണറിനു അരകിലോമീറ്റർ മുകളിലാണ് ചേരുന്നത്. ഈ പാതയിൽ കഴിഞ്ഞ രണ്ടു വർഷമായി മാലിന്യം തള്ളല്‍ സ്ഥിരം സംഭവമാണ്. സംഭവത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...