തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണു രോഗബാധിതരുടെ എണ്ണം കുറയാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തിയേനെ. കൃത്യമായ നടപടികളാണ് പോസിറ്റീവ് കേസുകള്‍ കുറയാന്‍ കാരണം. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ല. പക്ഷേ അങ്ങനെയൊരു സാമൂഹ്യ വ്യാപനമുണ്ടായാലും അതു നേരിടാന്‍ നമ്മള് തയാറാണ്. അതിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.