തിരുവനന്തപുരം : അതീവ ജാഗ്രതയെ തുടര്‍ന്ന് കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് കുറയുമ്പോഴും വരാനിരിക്കുന്നത് കടുത്ത വെല്ലുവിളികളാണെന്ന് വിദഗ്ധര്‍. അതിനാല്‍ ലോക്ഡൗണിന് ശേഷും ജാഗ്രത കുറയരുത്. മഴക്കാല മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.
ചൈനയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ കേരളം ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. കേസുകള്‍ കൂടിവന്നുവെങ്കിലും കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. അതിനിടയില്‍ രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. കൊവിഡ് 19 പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ വേഗത്തില്‍ കേരളം മുന്നേറി. രോഗനിയന്ത്രണത്തില്‍ ഒന്നാമത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല.
ലോക്ഡൗണ്‍ കഴിയുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ആളുകള്‍ തിരിച്ചെത്തും. ഈ സമയത്തും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ വരാനിരിക്കുന്ന മഴക്കാലം. പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ സമയം. വിവിധ പനികള്‍ കൂടാനുള്ള സാധ്യത ഏറെയാണ്. കൃത്യമായ ആസൂത്രണത്തോടെ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.