ലോക്ഡൗണിന്‌ ശേഷവും ജാഗ്രത വേണം ; സംസ്ഥാനത്തെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതീവ ജാഗ്രതയെ തുടര്‍ന്ന് കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് കുറയുമ്പോഴും വരാനിരിക്കുന്നത് കടുത്ത വെല്ലുവിളികളാണെന്ന് വിദഗ്ധര്‍. അതിനാല്‍ ലോക്ഡൗണിന്‌ ശേഷും ജാഗ്രത കുറയരുത്. മഴക്കാല മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.

ചൈനയില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ കേരളം ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. കേസുകള്‍ കൂടിവന്നുവെങ്കിലും  കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു. അതിനിടയില്‍ രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. കൊവിഡ് 19 പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ വേഗത്തില്‍ കേരളം മുന്നേറി. രോഗനിയന്ത്രണത്തില്‍ ഒന്നാമത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല.

ലോക്ഡൗണ്‍ കഴിയുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ആളുകള്‍ തിരിച്ചെത്തും. ഈ സമയത്തും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ വരാനിരിക്കുന്ന മഴക്കാലം. പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ സമയം. വിവിധ പനികള്‍ കൂടാനുള്ള സാധ്യത ഏറെയാണ്. കൃത്യമായ ആസൂത്രണത്തോടെ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...