ചീറിപാഞ്ഞെടുത്ത് കാട്ടാന ; പിന്നാലെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളി, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ടു തൊഴിലാളികളുടെ സമീപത്തേക്കാണ് കാട്ടാന പാഞ്ഞു വന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. ആനയെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരില്‍ ഒരാള്‍ ആനയുടെ തൊട്ടു മുന്നില്‍പ്പെട്ടെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി കയറാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ അടിയിലേക്ക് കയറുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...