കാട്ടുപന്നി ശല്യത്തിന് പിന്നാലെ കുരങ്ങുശല്യവും ; കാര്‍ഷികവിളകള്‍ വെട്ടി നശിപ്പിച്ച് കര്‍ഷകന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കാട്ടുപന്നി ശല്യത്തിന് പിന്നാലെ കുരങ്ങുശല്യവും കൂടിയതോടെ കാര്‍ഷികവിളകള്‍ വെട്ടി നശിപ്പിച്ച് കര്‍ഷകന്‍. വടശ്ശേരിക്കര ബൗണ്ടറി പനയ്ക്കൽ പി.കെ കൊച്ചുമ്മൻ ആണ് നിരന്തരമായി ഉണ്ടാകുന്ന കുരങ്ങു ശല്യം കാരണം തന്‍റെ വസ്തുവില്‍ നിന്ന നാലു മൂട് തെങ്ങ് മുറിച്ചു മാറ്റിയത്. കൂടാതെ ഹൈബ്രിഡ് ഇനത്തില്‍ പെട്ട റംബൂട്ടാൻ മരങ്ങളുടെ ചില്ലകള്‍ കോതിക്കളയുകയും ചെയ്തു. പറമ്പിലെ എല്ലാ പച്ചക്കറി കൃഷികളും കുരങ്ങന്മാർ നശിപ്പിക്കുന്നതായി പരാതി പറഞ്ഞെങ്കിലും യാതൊരു ഫലവും അധികൃതരില്‍ നിന്നും ഉണ്ടായില്ല. കുരങ്ങന്‍മാര്‍ വീടിനകത്തിരിക്കുന്ന സാധനങ്ങൾ വരെ എടുത്തു കൊണ്ടു പോകുന്നുവെന്നാണ് കൊച്ചുമ്മന്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പറമ്പിൽ നിന്ന് കായ്ഫലവും വരുമാനമുള്ള മരങ്ങൾ മുറിച്ചു മാറ്റിയത്. അങ്ങനെയെങ്കിലും കുരങ്ങിന്‍റെ ശല്യം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...