തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജെനറലായി ഡോ. എംആര്‍ രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കാനും തീരുമാനമായി.
ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഹൈകോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം രാജീവിനെ നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ് ചാത്തുക്കുളത്തെ നിയമിക്കും.