മുംബൈ : രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന്, പുനെയില്‍ നാല് എന്നിങ്ങനെ ഏഴ് കേസുകളും മഹാരാഷ്ട്രയിലാണ്. ഇതില്‍ മൂന്നു വയസുള്ള കുട്ടിയും ഉള്‍പെടുന്നു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മറ്റു 2 പേര്‍ ഗുജറാതിലെ ജാംനഗറിലാണ്. രാജ്യത്താകെ അഞ്ച് സംസ്ഥാനങ്ങളിലായി ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി ഉയര്‍ന്നു.
മുംബൈയിലെ മൂന്ന് രോഗികളും 48, 25, 37 വയസ് പ്രായമുള്ള പുരുഷന്‍മാരാണ്. ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. പുനെയില്‍ രോഗം ബാധിച്ചവര്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ വരുന്നവരാണ്. ഗുജറാതിലെ രണ്ട് പേരും സമ്പര്‍ക്കബാധിതരാണ്. ഏഴ് രോഗികളില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്‌സിനും ഒരാള്‍ ഒറ്റ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍, മറ്റ് മൂന്ന് പേര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര രാജസ്ഥാന്‍, ഗുജറാത്, കര്‍ണാടക, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്.