3 വയസുകാരി ഉള്‍പെടെ മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന്, പുനെയില്‍ നാല് എന്നിങ്ങനെ ഏഴ് കേസുകളും മഹാരാഷ്ട്രയിലാണ്. ഇതില്‍ മൂന്നു വയസുള്ള കുട്ടിയും ഉള്‍പെടുന്നു. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മറ്റു 2 പേര്‍ ഗുജറാതിലെ ജാംനഗറിലാണ്. രാജ്യത്താകെ അഞ്ച് സംസ്ഥാനങ്ങളിലായി ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി ഉയര്‍ന്നു.

മുംബൈയിലെ മൂന്ന് രോഗികളും 48, 25, 37 വയസ് പ്രായമുള്ള പുരുഷന്‍മാരാണ്. ടാന്‍സാനിയ, യുകെ, ദക്ഷിണാഫ്രിക എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. പുനെയില്‍ രോഗം ബാധിച്ചവര്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ സ്ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ വരുന്നവരാണ്. ഗുജറാതിലെ രണ്ട് പേരും സമ്പര്‍ക്കബാധിതരാണ്. ഏഴ് രോഗികളില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്‌സിനും ഒരാള്‍ ഒറ്റ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇതില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍, മറ്റ് മൂന്ന് പേര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്ത് മഹാരാഷ്ട്ര രാജസ്ഥാന്‍, ഗുജറാത്, കര്‍ണാടക, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...