തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.
കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതമാണ് ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട് സ്‌പോര്‍ട്ടുകളുടെ എണ്ണം 68 ആയി.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6 , മലപ്പുറം5, എറണാകുളം5, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതമാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍.