Tuesday, July 2, 2024 8:08 am

മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ഉയര്‍ന്ന വള്ളത്തില്‍ അടിച്ച് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രാങ്ക്‌ളിന്‍, ജോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മന്ത്രിതല സംഘം ഇന്ന് അദാനി വിഴിഞ്ഞം പോര്‍ട്‌സ് അധികൃതരുമായും മത്സ്യബന്ധന തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്താനിരിക്കെയാണ് വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെടുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11ന് പോര്‍ട്ട് അധികൃതരായും 12ന് വിവിധ സംഘടനകളുമായും മന്ത്രിതല സംഘം കൂടിക്കാഴ്ച്ച നടത്തും. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു. പുനര്‍ നിര്‍മ്മാണത്തിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഡിസംബറില്‍ ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രംപിന് ഇളവുമായി സുപ്രീം കോടതി

0
അമേരിക്ക: അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ...

അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : അഡ്വ. ഷാനവാസ് ഖാന്റെ മുൻ‌കൂർ ജാമ്യഹർജിയിൽ ഇന്ന്...

0
കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...

രാഹുൽ ഗാന്ധി ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ച്ചു, മാ​പ്പു പ​റ​യ​ണം ; കെ.​സു​രേ​ന്ദ്ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റി​ൽ ഹി​ന്ദു​ക്ക​ളെ​യും ഹി​ന്ദു​സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു പ​റ​യ​ണ​മെ​ന്ന്...

കോടികൾ കുടിശ്ശിക ; ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികള്‍ താളം തെറ്റുന്നു

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപയാണ്...