കോഴിക്കോട് : കോഴിക്കോട് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയില്‍ കഷായപ്പടിയിലുളള ഒന്നര വയസുകാരനാണ് ഷിഗെല്ല രോഗം. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ മെഡിക്കല്‍ കോളേജിന് സമീപം കോട്ടാംപറമ്പില്‍ നേരത്തെ ഷിഗെല്ല രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി കല്ലമ്പാറയിലെ കേസിന് ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത വയറുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് കുട്ടിയെ ഫറോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കോഴിക്കോട് ഒന്നരവയസ്സുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
RECENT NEWS
Advertisment