വീണ്ടും മഴ വില്ലനായി ; ബംഗാളിനെതിരെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്

For full experience, Download our mobile application:
Get it on Google Play

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും ബംഗാളും തമ്മിലുള്ള മല്സരത്തിന്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്. നാല് റൺസോടെ സച്ചിൻ ബേബിയും ഒൻപത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. സ്കോർ 33ൽ നില്ക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 22 പന്തിൽ 23 റൺസെടുത്ത രോഹൻ ഇഷാൻ പോറലിന്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തൊട്ടടുത്ത പന്തിൽ റണ്ണൊന്നുമെടുക്കാതെ ബാബ അപരാജിത്തും മടങ്ങി. ഇഷാൻ പോറലിന് തന്നെയായിരുന്നു വിക്കറ്റ്. സ്കോർ 38ൽ നില്ക്കെ വത്സൽ ഗോവിന്ദിന്റെയും ആദിത്യ സർവാടെയുടെയും വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ഇരുവരും അഞ്ച് റൺസ് വീതം നേടി. ആദിത്യ സർവാടെയെ പ്രദീപ്ത പ്രമാണിക് പുറത്താക്കിയപ്പോൾ ഇഷാൻ പോറലിനാണ് വത്സൽ ഗോവിന്ദിന്റെ വിക്കറ്റ്.

മഴയെ തുടർന്ന് ആകെ 15.1 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്. മത്സരത്തിന്റെ  ആദ്യ ദിവസത്തെ കളി മഴയെ തുടർന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം ബംഗാളിനെതിരെ ഇറങ്ങിയിട്ടുള്ളത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സാംസൻ ഈ മത്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുന്നില്ല. അക്ഷയ് ചന്ദ്രനെയും സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ബംഗാളിനെതിരെ കേരളം കളിക്കാൻ ഇറങ്ങിയത്. കർണ്ണാടകയ്ക്ക് എതിരെയുള്ള കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴ മൂലം തടസ്സപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...