ചെങ്ങന്നൂര്‍ : കോവിഡ് രോഗ്യവ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആര്‍റ്റിപിസിആര്‍ പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനു വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് കത്ത് നല്‍കി. പരിശോധനാഫലം 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്നതിന് പകരം 10 ദിവസം കഴിഞ്ഞ് ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാല്‍ പരിശോധനാഫലം അറിയാതെ കോവിഡ് രോഗികള്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനം കൂട്ടുന്നതിന് ഇടയാകുന്നു. ആയതിനാല്‍ ഈ വിഷയത്തില്‍ ഇടപെട്ട് 24 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിക്ക് അയച്ച കത്തില്‍ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ അഭ്യര്‍ത്ഥിച്ചു.
ആര്‍.റ്റി.പി.സി.ആര്‍ പരിശോധനാ ഫലം വൈകുന്നതിനെതിരെ മന്ത്രിക്ക് നഗരസഭാ വൈസ് ചെയര്‍മാന്റെ പരാതി
RECENT NEWS
Advertisment